"ഹരിതകർമ സേനാ ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കണം'
1496839
Monday, January 20, 2025 6:03 AM IST
മലപ്പുറം: ഹരിതകര്‍മ സേനാ ജീവനക്കാര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി അടിയന്തരമായി നടപ്പിലാക്കണമെന്ന് ഹരിതകര്‍മ സേനാ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറത്ത് ചേര്‍ന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പി. ഹൃഷികേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ , ഹരിതകര്‍മ സേനാ വര്‍ക്കേഴ്സ് യൂണിയന് പാലക്കാട് ജില്ലാ സെക്രട്ടറി എ.ഐ. സീനത്ത്,
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. പത്മജ , വി.പി. സോമസുന്ദരന്‍ , ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ആര്. വേലു, എ.കെ. വേലായുധന്, കെ.പി. ഫൈസല്‍ , ഉഷ ചേലക്കല്‍, ഇന്ദിര, വി.പി. ഗീത, സിഐടിയു ജില്ലാ സെക്രട്ടറി ഇ.എന്‍. ജിതേന്ദ്രന് എന്നിവര്‍ സംസാരിച്ചു. അവകാശ പത്രിക സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികളായി പി. ഹൃഷികേശ് കുമാര്‍ (പ്രസിഡന്റ്), ഉഷ ചോലക്കല്‍, ഒ. സഹദേവന് (വൈസ് പ്രസിഡന്റുമാര്‍ ), എം. ഉഷ (സെക്രട്ടറി ), നളിനി, മറിയുമ്മ (ജോയിന്റ് സെക്രട്ടറിമാര്‍), മഹേശ്വരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.