അങ്ങാടിപ്പുറം തളിക്ഷേത്രത്തില്‍ അതിരുദ്രമഹായജ്ഞം
1496591
Sunday, January 19, 2025 7:31 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തളിമഹാദേവ ക്ഷേത്രം അതിരുദ്ര മഹായജ്ഞത്തിന് വേദിയാകുന്നു. ജില്ലയില്‍ ആദ്യമായാണ് അതിരുദ്ര മഹായജ്ഞം നടത്തുന്നത്. 11 മഹാരുദ്ര യജ്ഞങ്ങള്‍ നടത്തിയ ശേഷം പന്ത്രണ്ടാം വര്‍ഷം നടത്തേണ്ട അതിരുദ്ര മഹായജ്ഞം ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് നടത്തുന്നത്. 145 ലധികം വേദജ്ഞര്‍ പതിനൊന്ന് ദിവസങ്ങളിലായി നടത്തുന്ന അതിരുദ്ര മഹായജ്ഞത്തിന് തളിക്ഷേത്രം ഒരുങ്ങിയതായി ഭാരവാഹികള്‍ അറിയിച്ചു.
11 ദിവസവും ക്ഷേത്രകലകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. ഇതിനായി 201 അംഗങ്ങളടങ്ങിയ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് (ചെയര്മാന്), കെ.നാരായണന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), പി.വി. മുരളീധരന്, കെ.പി.വാസു, ടി.പി.സുധീഷ്, ഭാസ്കരന് കിളിയില്‍ (കണ്‍വീനര്‍മാർ), സി.ടി.വിശ്വനാഥന് (ഖജാന്‍ജി) എന്നിവരാണ് ഭാരവാഹികൾ.