ഫാത്തിമ കോളജില്‍ ടൂറിസം വാരാഘോഷം
1497163
Tuesday, January 21, 2025 7:46 AM IST
മൂത്തേടം: ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ "ടൂറിസ്മോ 2025’ പേരില്‍ ടൂറിസം വാരാഘോഷത്തിന് തുടക്കമായി. കോളജിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് വാരാഘോഷം സംഘടപ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷിബിന്‍ പി. ജെയിംസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു.
കോളജ് ബര്‍സാര്‍ ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശന്, ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാന്, കോളജ് സൂപ്രണ്ട് ജോസ് പറക്കുന്താനം, പിആര്‍ഒ സാബു പെന്മേലില്, അധ്യാപകരായ വി.ബി. ധന്യ, രേവതി ആനന്ദ്, വിദ്യാര്‍ഥികളായ ലെന സലിം, എം. ഡാനിഫ് എന്നിവര്‍ പ്രസംഗിച്ചു.
ടൂറിസം വരാഘോഷത്തോടനുബന്ധിച്ച് 21 ന് വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫി കോണ്ടസ്റ്റ്, റീല്‍ കോമ്പറ്റീഷന്, പെന്‍സില്‍ ഡ്രോയിംഗ്, ട്രാവലോഗ് റൈറ്റിംഗ്, 22ന് ഇന്റര്‍ കോളജ് ക്വിസ് മത്സരം, 23ന് സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിക്കുന്ന കനല് നാടന്‍പാട്ട്, 24ന് നിലമ്പൂര്‍ ആഡ്യന്‍പാറയിലേക്ക് ഡസ്റ്റിനേഷന്‍ വിസിറ്റ് എന്നിവയും നടക്കും.