വാര്‍ഷിക സമ്മേളനം നടത്തി
1496584
Sunday, January 19, 2025 7:31 AM IST
നിലമ്പൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചാലിയാര്‍ യൂണിറ്റ് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനം അകമ്പാടം മദ്രസയില്‍ നടന്നു. 12-ാം പെന്ഷന് പരിഷ്കരണം ആരംഭിക്കുക, കുടിശികയായുള്ള ക്ഷാമാശ്വാസം കുടിശിക ഗഡുക്കളായി ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളാണ് വാര്‍ഷിക സമ്മേളനം ഉന്നയിച്ചത്.
കെഎസ്എസ്പിയു സംസ്ഥാന കൗണ്‍സിലര്‍ കെ. ജനാര്‍ദ്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. സരസന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശിവദാസന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ജെ. സെബാസ്റ്റ്യന്‍, എ. നിര്‍മല, കല്യാണി, ബ്ലോക്ക് സെക്രട്ടറി പി. വിജയന്, ടി.എസ്. രാധാകൃഷ്ണന്, ടി.സി. വേലായുധന്, യു. കേശവന്, ഇ. ഗംഗാധരന്, കെ.ജെ. അവറാച്ചന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ. സരസന് (പ്രസിഡന്റ്), ശിവദാസന്‍ നായര്‍ (സെക്രട്ടറി), സി. കല്യാണി (ഖജാന്‍ജി).