‘കാവിവല്‍ക്കരണത്തിന്റെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട സമരമേഖലയാണ് വിദ്യാഭ്യാസരംഗം’
1496830
Monday, January 20, 2025 5:59 AM IST
മലപ്പുറം: മനുസ്മൃതി രാജ്യം ഭരിക്കുന്ന ഈ കാലഘട്ടത്തില്‍ സംസ്കാരത്തില്‍ ഇടപെട്ട് ഭരണഘടനയെ സംരക്ഷിക്കുകയാണ് ക്ലാസ് മുറികളിലൂടെ നടക്കേണ്ടത് എന്നും വിമര്‍ശനാത്മക ബോധനമെന്നത് ഇതിനുതകുന്നതാകണമെന്നും പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും തുഞ്ചത്തെഴുത്തച്ഛന്‍ പഠനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഡോക്ടര്‍ അനില്‍ ചേലേമ്പ്ര പറഞ്ഞു. 34-ാമത് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ "കാവിവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ സംസ്കാരം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ട്രഷറര്‍ ടി.കെ.എ ഷാഫി, സംസ്ഥാന സെക്രട്ടറി പി.എം. നൗഷാദലി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.അജിത്കുമാര്‍ ,സി. ഷക്കീല, സി.ടി. ശ്രീജ, സുരേഷ് കൊളശേരി എന്നിവര്‍ സംസാരിച്ചു. കെ. വീരാപ്പു പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഷൈജി ടി. മാത്യു ക്രോഡീകരിച്ചു. ചര്‍ച്ചക്ക് സംസ്ഥാന എക്സിക്യൂട്ടീവംഗം വി.പി. രാജീവനും ജില്ലാ സെക്രട്ടറി ടി. രത്നാകരനും ട്രഷറര്‍ കെ. സരിതയും മറുപടി പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ആര്. കെ. ബിനു മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികളായി ഇ.എസ്. അജിത് ലൂക്ക് (പ്രസിഡന്റ് ), കെ. സരിത(സെക്രട്ടറി), കെ. വീരാപ്പു (ട്രഷറര്‍), ടി.രത്നാകരന്, എം.പ്രഹ്ളാദ് കുമാര്‍, കെ.അനൂപ, ടി. മുഹമ്മദ് മുസ്തഫ (വൈസ് പ്രസിഡന്റുമാര്‍), ആര്.പി. ബാബുരാജ് , പി. രജനി , ഷൈജി ടി. മാത്യു, എ. വിശ്വംഭരന് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.