വെല്‍ഫെയര്‍ പാര്‍ട്ടി ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തി
1496586
Sunday, January 19, 2025 7:31 AM IST
നിലമ്പൂര്‍: മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം തടയാന്‍ ശാസ്ത്രീയ പദ്ധതികള്‍ തയാറാക്കി കൃത്യമായി നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിലമ്പൂരില്‍ നടത്തിയ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണന് കുനിയില്‍, മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആരിഫ് ചുണ്ടയില്‍, സുഭദ്ര വണ്ടൂര്‍, എഫ്ഐടിയു ജില്ലാ പ്രസിഡന്റ് ഖാദര്‍ അങ്ങാടിപ്പുറം, വുമണ്‍ ജസ്റ്റിസ് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പരമേശ്വരന്, പ്രവാസി വെല്‍ഫെയര്‍ ഫോറം ജില്ലാ സെക്രട്ടറി അമീര്‍ഷാ, പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ ദാമോദരന്‍ പനക്കല്‍, മജീദ് ചാലിയാര്‍, മൊയ്തീന് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.