പെരിന്തല്‍മണ്ണയില്‍ ഭിന്നശേഷി വാര്‍ഡ് സഭ ചേര്‍ന്നു
1496590
Sunday, January 19, 2025 7:31 AM IST
പെരിന്തല്‍മണ്ണ: നഗരസഭയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാര്‍ഡ്സഭ നഗരസഭാ ഓഫീസ് പരിസരത്ത് ചേര്‍ന്നു. നഗരസഭാ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും പങ്കെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വാര്‍ഡ് സഭയില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ 47 ലക്ഷം രൂപയുടെ പദ്ധതികളാണ് നഗരസഭ ഭിന്നശേഷി മേഖലയില്‍ നടപ്പാക്കിയത്.
ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് പ്രിവിലേജ് കാര്‍ഡ് ഉള്‍പ്പെടെയുള്ള സഹായപദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും ചെയര്മാന് അറിയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ പി. സീനത്ത്, സുനില്‍ കുമാര്‍, സാന്ത്വനം കോ ഓര്‍ഡിനേറ്റര്‍ കിഴിശേരി സലീം, സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.കെ. വിജയ എന്നിവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ സ്വാഗതവും ബഡ്സ് സ്കൂള്‍ അധ്യാപിക മിത. എന്‍. ജോസ് നന്ദിയും പറഞ്ഞു.