"വിശ്വാസത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും’
1497169
Tuesday, January 21, 2025 7:46 AM IST
ചുങ്കത്തറ: വിശ്വാസത്തിന്റെ ആഴങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമേ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുകയുള്ളുവെന്ന് ഫാ. ജോണ്‍ കെ. ജേക്കബ് അങ്കമാലി. മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷനില്‍ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ പരാജയങ്ങളില്‍ നിന്നും വിജയങ്ങള്‍ നേടിയ ദൈവമായിരിക്കണം നമ്മുടെ ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഫാ. ലിജോ കെ. ജോസ്, ഫാ. ഷാബിന് രാജു എന്നിവര്‍ പ്രസംഗിച്ചു.
മദ്ബഹ ശുശ്രൂഷക സംഗമത്തില്‍ ഫാ. ജോണ്‍ കെ. ജേക്കബ് ക്ലാസ് നയിച്ചു. ഫാ. ആരോണ്‍ ജോയ്, മനേഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ മലബാര്‍ ഭദ്രാസന വൈദിക കുടുംബ സംഗമവും ബസ്ക്യോമോ അസോസിയേഷന് സമ്മേളനവും നടക്കും. വൈകുന്നേരം നടക്കുന്ന വചന ശുശ്രൂഷയ്ക്ക് ഫാ. വര്‍ഗീസ് തിരുവനന്തപുരം നേതൃത്വം നല്‍കും.