മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് ഇന്ന് തുടങ്ങും
1496593
Sunday, January 19, 2025 7:32 AM IST
എടക്കര: മലബാര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ചുങ്കത്തറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കണ്‍വന്‍ഷന്റെ കൊടിയേറ്റ് കര്‍മവും നടക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കുന്ന കണ്വന്ഷന് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റര്‍ അധ്യക്ഷത വഹിക്കും. ഫാ. വര്‍ഗീസ് മാത്യു, അട്ടപ്പാടി സുവിശേഷഘോഷണം നിര്‍വഹിക്കും. ഉച്ചയ്ക്ക് 1.30ന് സണ്ഡേസ്കൂള്, എംജിഒസിഎസ്എം, ബാലസമാജം എന്നീ പ്രസ്ഥാനങ്ങളുടെ സംയുക്ത സമ്മേളനവും വൈകുന്നേരം നാലിന് നിലമ്പൂര്‍ സെന്റര്‍ പ്രാര്‍ഥനായോഗ സമ്മേളനവും നടക്കും. ഇന്നുമുതല്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി ചുങ്കത്തറ എംപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സജ്ജമാക്കിയ പന്തലിലാണ് കണ്വന്ഷന് നടക്കുന്നത്.