അർബൻ ബാങ്കിന്റെ നവീകരിച്ച വെട്ടത്തൂർ ശാഖ ഉദ്ഘാടനം ചെയ്തു
1496831
Monday, January 20, 2025 5:59 AM IST
വെട്ടത്തൂർ: പെരിന്തൽമണ്ണ അർബൻ കോ ഓപറേറ്റിവ് ബാങ്കിന്റെ നവീകരിച്ച വെട്ടത്തൂർ ശാഖ ആയിഷ ആർക്കേഡിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അർബൻ ബാങ്ക് ചെയർമാൻ വി.പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎയും വനിതാ ടൂ വീലർ വായ്പ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫയും ബൂം ബോക്സ് ഉദ്ഘാടനം വാർഡ് മെമ്പർ ജലീൽ കണക്കപ്പിള്ളയും ലോക്കർ ഉദ്ഘാടനം വാർഡ് മെമ്പർ ടി. വി.ഷെറീനയും നിർവഹിച്ചു.
വെട്ടത്തൂർ പഞ്ചായത്ത് മെമ്പർമാരായ വി.അതുല്യ, പി. ഉസ്മാൻ, വെട്ടത്തൂർ സർവീസ് ബാങ്ക് പ്രസിഡന്റ് സൈതലവി, വെട്ടത്തൂർ റൂറൽ സഹകരണ സംഘം പ്രസിഡന്റ് പി.ജാഫർ ബാബു, വനിതാ സഹകരണ സംഘം പ്രസിഡന്റ് സക്കീന തടിയൻ,
സിഡിഎസ് ചെയർപേഴ്സൺ എ. ടി. ജയശ്രീ, ലൈബ്രറി കൗൺസിൽ ജില്ലാകമ്മിറ്റി അംഗം കെ. ടി.മൊയ്തുട്ടി, ബാങ്ക് മാനേജിംഗ് ഡയറക്ടർ പി. ഡി. ശങ്കരനാരായണൻ, ബ്രാഞ്ച് മാനേജർ വി. സുധാകരൻ എന്നിവർ സംസാരിച്ചു. ബാങ്ക് ജനറൽ മാനേജർ എസ്. ആർ. രവിശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു.