ഡോ. എം.എസ്. നായര്‍ ക്രിക്കറ്റ്; വടക്കാഞ്ചേരിക്കും കുന്നപ്പള്ളിക്കും ജയം
1496588
Sunday, January 19, 2025 7:31 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജോളി റോവേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന ഡോ. എം.എസ്.നായര്‍ മെമ്മോറിയല്‍ ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്നാംഘട്ട മത്സരങ്ങള്‍ ആരംഭിച്ചു. ആദ്യ മത്സരത്തില്‍. ഇതള്‍ വടക്കാഞ്ചേരി സിസി നാല് വിക്കറ്റിന് പ്രസിഡന്റ്സ് യംഗ്സ്റ്റേഴ്സ് പെരിന്തല്‍മണ്ണയെയും രണ്ടാം മത്സരത്തില്‍ കെസിസി കുന്നപ്പളി ആറ് വിക്കറ്റിന് ബൈജൂസ് ക്രിക്കറ്റ് അക്കാഡമി കൊരട്ടിയെയും പരാജയപ്പെടുത്തി.
ടൂര്‍ണമെന്റ് ജോളി റോവേഴ്സ് പ്രസിഡന്റ് എസ്.കെ. ഉണ്ണി കളിക്കാരെ പരിചയപ്പെട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ഇന്ന് അല്അമീന് യൂത്ത് സെന്റര്‍ കോട്ടക്കല്‍, ഇകെകെ ഗ്ലോബ് സ്റ്റാര്‍ ആലുവയെയും രണ്ടാം മത്സരത്തില്‍ കെസിസി കുന്നപ്പള്ളി,ജോളി റോവേഴ്സ് പെരിന്തല്‍മണ്ണയെയും നേരിടും.