കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം പ​ട്ട​ത്താ​നം വാ​യാ​ലി​ല്‍​ത്തോ​പ്പ് ന​ദീ​ര്‍​ഷാ​ന്‍ (34) ആ​ണ് കു​റ്റി​പ്പു​റം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കു​റ്റി​പ്പു​റം പ​ള്ളി​പ്പ​ടി​യി​ല്‍ വ​ച്ചാ​ണ് ന​ദീ​ര്‍​ഷാ​ന്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക്, കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ ന​ദീ​ര്‍​ഷാ​നെ നാ​ട്ടു​കാ​ര്‍ കു​റ്റി​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മോ​ഷ​ണം വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ ഒ​രു വീ​ട്ടി​ല്‍ നി​ന്ന് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ്ടി​ച്ച ന​ദീ​ര്‍​ഷാ​ന്‍ പി​ന്നീ​ട് ബൈ​ക്കും മോ​ഷ്ടി​ച്ച​തി​ന് ശേ​ഷം കൊ​ല്ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സി​ഐ കെ. ​നൗ​ഫ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്ഐ സു​ധീ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ വി​പി​ന്‍​സേ​തു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.