ഭാഗ്യക്കുറി വില്‍പ്പന കമ്മീഷന് വര്‍ധിപ്പിക്കണമെന്ന്
1496589
Sunday, January 19, 2025 7:31 AM IST
എടക്കര: ഭാഗ്യക്കുറി വില്‍പ്പന കമ്മീഷന് വര്‍ധിപ്പിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി. രാധാകൃഷ്ണന് പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം (എടക്കര മലയില്‍ ഓഡിറ്റോറിയം) പുഷ്പാംഗദന് നഗറില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു.
സി. രാധാകൃഷ്ണന്, ഷീജ മാതൊടി, വി. ഉബൈദുള്ള എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി.ആര്. ജയപ്രകാശ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ടി.ബി. ദയാനന്ദന്, പി.എസ്. സുരേഷ്, സിപിഎം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം. മോഹന്‍ദാസ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി. സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: സി. രാധാകൃഷ്ണന് (പ്രസിഡന്റ്), സി. രാഘവന്, എം.വി. ശശി, എം.കെ. നാരായണന്‍കുട്ടി (വൈസ് പ്രസിഡന്റുമാർ), രാജന് പരുത്തിപ്പറ്റ (ജനറല്‍ സെക്രട്ടറി), എ.ടി. ദിവ്യ, എം. കൃഷ്ണദാസ്, എ. അഭിലാഷ് (ജോയിന്റ് സെക്രട്ടറിമാർ), ഷീജ മാതൊടി (ട്രഷറര്‍).