വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം
1497165
Tuesday, January 21, 2025 7:46 AM IST
വണ്ടൂര്‍: വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷന് മെന്പര് കെ. രാജന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസ്കര്‍ ആമയൂര്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജെ.സി. ഇട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ അജിത നന്നാട്ടുപുറത്ത്, കെ. ശിവശങ്കരന്, സുലൈഖ, ബ്ലോക്ക് മെന്പര്‍മാരായ കെ.സി. കുഞ്ഞിമുഹമ്മദ്, എന്‍.എ. മുബാറക്, സുനില്‍ കുമാര്‍, മുഹമ്മദ് അഷ്റഫ്, അഡ്വ. ടി. രവീന്ദ്രന്, രഞ്ജിമ, ബിഡിഒ വൈ.പി. മുഹമ്മദ്, അഷ്റഫ്, പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ സജു ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.