അടയ്ക്ക ശേഖരിക്കാന്‍ പോയ ദളിത് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
1496307
Saturday, January 18, 2025 5:59 AM IST
കാളികാവ്: അടയ്ക്ക ശേഖരിക്കാന്‍ പോയ ദളിത് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി.ചോക്കാട് പരുത്തിപ്പെറ്റയിലെ കമുകിന് തോട്ടത്തില്‍ അടയ്ക്ക ശേഖരിക്കാന്‍ പോയ പരുത്തിപ്പെറ്റ നഗറിലെ ഏലച്ചോല കാളി (60) യ്ക്കാണ് പരിക്കേറ്റത്. വെട്ടിയ ആളെ കണ്ടാലറിയുമെന്ന് കാളി പറഞ്ഞു.കാളിയുടെ ഇടതു കൈക്കാണ് പരിക്കേറ്റത്.
രണ്ടു തവണ വെട്ടിയതായി വയോധിക പറഞ്ഞു.പരിക്കേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഇവര്‍ സ്വന്തം നിലക്കാണ് കാളികാവ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ആഴത്തില്‍ മുറിവേറ്റതിനാല്‍ പ്രഥമ ശുശ്രൂഷ നല്കി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാളികാവ് പോലീസ് കാളിയുടെ മൊഴിയെടുത്ത് അന്വേഷണമാരംഭിച്ചു.
ജന്മനാ അന്ധനായ രേവിയാണ് കാളിയുടെ ഭര്‍ത്താവ്. ഒരു മകളുമുണ്ട്. തന്നെ വെട്ടിയ ആള് പല തവണ തന്നെ അക്രമിക്കാന്‍ മുതിര്‍ന്നിട്ടുണ്ടെന്നും കാളി പറയുന്നു. തന്നെ കവുങ്ങിന്റെ ഓടയിലേക്ക് തള്ളിയിട്ടതായും കാളി പറഞ്ഞു.