നിയന്ത്രണം വിട്ട കാര്‍ സൈക്കിളില്‍ ഇടിച്ച് വയോധികൻ മരിച്ചു
1496702
Sunday, January 19, 2025 11:57 PM IST
ചങ്ങരംകുളം: ചെറവല്ലൂര്‍ ആമയത്ത് കാര്‍ സൈക്കിളില്‍ ഇടിച്ച് കല്ലുര്‍മ്മ സ്വദേശി മരിച്ചു. കല്ലുര്‍മ്മ പേരോത്തയില്‍ കൃഷ്ണന്‍കുട്ടി (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. കാര്‍ നിയന്ത്രണംവിട്ട് കൃഷ്ണന്‍കുട്ടിയുടെ സൈക്കിളില്‍ ഇടിച്ചശേഷം വൈദ്യുതി കാലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ:നളിനി. മക്കള്‍: രാജീവ്, രജി. മരുമക്കള്‍: പ്രഭിത, സുകു.