കാദറലി ട്രോഫി ഫിഫ മഞ്ചേരിക്ക്
1496592
Sunday, January 19, 2025 7:32 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കാദറലി സെവന്‍സ് ഫുട്ബോളില്‍ ഫിഫ മഞ്ചേരി ജേതാക്കളായി. എതിരില്ലാത്ത ഒരു ഗോളിന് കാര്‍ഗില്‍ ജൂബിലി എഫ്സി അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയാണ് ഫിഫ മഞ്ചേരി ചാമ്പ്യന്മാരായത്.
വിജയികള്‍ക്ക് എഡിഎം എന്‍.എം. മെഹറലി ട്രോഫികള്‍ വിതരണം ചെയ്തു. ക്ലബിന്റെ ജീവാകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിന് രണ്ട് ലക്ഷം രൂപ ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പോലീസ് മുന്‍ മേധാവി യു. അബ്ദുള്‍കരീം, ഡോ. നിലാര്‍ മുഹമ്മദ്, സി.മുഹമ്മദാലി, മണ്ണില്‍ ഹസന്, സി. മുസ്തഫ, എച്ച്. മുഹമ്മദ് ഖാന്, എം. അസീസ്, യൂസഫ് രാമപുരം, കുറ്റിരി മാനുപ്പ, എം.കെ. കുഞ്ഞയമ്മു, പച്ചീരി ഫാറൂഖ് എന്നിവര്‍ സംബന്ധിച്ചു.