ജില്ലാ വ്യാപകമായി ലഹരിവിരുദ്ധ കാമ്പയിന് നടത്തും: നൗഷാദ് അസോസിയേഷന്
1496834
Monday, January 20, 2025 5:59 AM IST
മലപ്പുറം: നൗഷാദ് അസോസിയേഷന് മലപ്പുറം ജില്ലാ വാര്‍ഷിക പൊതുയോഗം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം എക്സൈസ് ഡിവിഷന് ഓഫീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാനവാസ് വെഞ്ഞാറമൂട് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് നൗഷാദ് മാമ്പ്ര അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് കുട്ടിപ്പാറ, ജില്ലാ രക്ഷാധികാരി നൗഷാദ് പാതാരി, നൗഷാദ് അരീക്കോട്, നൗഷാദ് പൊന്നാനി , നൗഷാദ് ബിസ്മി എന്നിവര്‍ നേതൃത്വം നല്കി. ഈ വര്‍ഷം മലപ്പുറം ജില്ലാ എക്സൈസ് വകുപ്പുമായി സഹകരിച്ച് പ്രധാന ടൗണുകളില്‍ ലഹരിവിരുദ്ധ കാമ്പയിനുകള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സംഘടനയുടെ പുതിയ ജില്ലാ പ്രസിഡന്റായി നൗഷാദ് മാമ്പ്രയേയും സെക്രട്ടറിയായി നൗഷാദ് ആലിക്കപറമ്പിനേയും ട്രഷററായി നൗഷാദ് ആലിപ്പറമ്പിനേയും തെരഞ്ഞെടുത്തു.