മലപ്പുറം മണ്ഡലത്തിലെ 25 റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു
1497167
Tuesday, January 21, 2025 7:46 AM IST
മലപ്പുറം: ബജറ്റില്‍ (2024-25 ) പ്രഖ്യാപിച്ച തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലപ്പുറം നിയോജക മണ്ഡലത്തിലെ 25 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി പി. ഉബൈദുള്ള എംഎല്‍എ അറിയിച്ചു.
റോഡുകളുടെ പേരും അനുവദിച്ച തുകയും: ചാഞ്ഞാല്‍ മുണ്ടക്കോട് റോഡ് (30 ലക്ഷം), മുടിക്കോട് വടക്കുപറമ്പ പുഴ റോഡ് (20 ലക്ഷം), കളത്തിപ്പറമ്പ് മുസ്ലിയാരങ്ങാടി (20 ലക്ഷം), മലപ്പുറം സിവില്‍ സ്റ്റേഷന് ചെമ്മങ്കടവ് കണ്ണത്തുപാറ മൈലപ്പുറം റോഡ് (20 ലക്ഷം), സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റോഡ് (15 ലക്ഷം), ചുങ്കം കോണിത്തോട് റോഡ് (15 ലക്ഷം), താലൂക്ക് ഹോസ്പിറ്റല്‍ സൈഡ് ചെത്തുപാലം പണിക്കര്‍കടവ് പാലം അപ്രോച്ച് റോഡ് (15 ലക്ഷം), പന്തല്ലൂര്‍ ജുമാമസ്ജിദ് പന്തല്ലൂര്‍ ഹൈസ്കൂള്‍ റോഡ് (15 ലക്ഷം), പാറക്കല്‍ ചോലക്കൊടി വലിയ പാറക്കല്‍ റോഡ് (15 ലക്ഷം), പള്ളിയാളിപ്പടി വാല്തൊടി റോഡ് (15 ലക്ഷം), ചെമ്മങ്കടവ് ഒറ്റത്തറ പൊന്മള റോഡ് (15 ലക്ഷം), വരിക്കോട് എന്‍.കെ. പടി റോഡ് (15 ലക്ഷം), വലിയാട് ഈസ്റ്റ് കോഡൂര്‍ റോഡ് (15 ലക്ഷം), മുണ്ടിതൊടിക മാണിക്കംപാറ ആലിക്കല്‍ റോഡ് (15 ലക്ഷം), പള്ളിമുക്ക് മാരിയാട് കുറുക്കന്‍കുന്ന് (15 ലക്ഷം), അറവങ്കര ചെമ്പ്രമ്മല്‍ റോഡ് (15 ലക്ഷം), അറവങ്കര വെള്ളൂര്‍ (15 ലക്ഷം), കടമ്പോട്ടുപടി കക്കൊടിമുക്ക് (15 ലക്ഷം), പള്ളിമുക്ക് നെരവത്ത് റോഡ് (15 ലക്ഷം), മോങ്ങം പാത്തിപ്പാറ (15 ലക്ഷം), എടപ്പറമ്പ് പാലക്കാട് (15 ലക്ഷം), തോട്ടേക്കാട് എരഞ്ഞിക്കോട് (15 ലക്ഷം), മൂന്നാംപടി കരിപ്പാലി (15 ലക്ഷം), രണ്ടത്താണി ഒരപ്പുണ്ടിപ്പാറ (15 ലക്ഷം), പഞ്ചായത്തുപടി വളയക്കോട് (15 ലക്ഷം).