സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് നിലമ്പൂരില്‍ സ്വീകരണം
1496841
Monday, January 20, 2025 6:03 AM IST
നിലമ്പൂര്‍: ചുമട്ടുതൊഴിലാളി ഫെഡറേഷന്റെ (സിഎടിയു) നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് നിലമ്പൂരില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം നല്കി. കാലോചിതമായി കയറ്റിയിറക്ക് തൊഴിലാളിയുടെ വേതന വ്യവസ്ഥയിലടക്കം വരുത്തേണ്ട മാറ്റങ്ങള്‍ ഉന്നയിച്ചാണ് ചുമട്ടുതൊഴിലാളി ഫെഡറേഷന് (സിഐടിയു) സംസ്ഥാനത്ത് രണ്ട് വാഹന പ്രചാരണ ജാഥകള്‍ നടത്തിവരുന്നത്.
കാസര്‍കോട് നിന്നാരംഭിച്ച വടക്കന്‍ മേഖല ജാഥക്കാണ് നിലമ്പൂരില്‍ സ്വീകരണം നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനില്‍ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ആര്. രാമു അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പദ്മാക്ഷന്, സഹില്‍ അകമ്പാടം, ജോര്‍ജ് കെ. ആന്റണി, പി.കെ. മോഹനന്, പി. ശിവാത്മജന്, പി. മണി എന്നിവര്‍ പ്രസംഗിച്ചു.