വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് സ്വീകരണം
1496306
Saturday, January 18, 2025 5:59 AM IST
വണ്ടൂര്‍: ചെറുകിട വ്യാപാര വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് വണ്ടൂരില്‍ സ്വീകരണം നല്കി.
ടാക്സി സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അനില്‍ നിരവില്‍ അധ്യക്ഷത വഹിച്ചു. വി.കെ. അശോകന്, ആര്. രാധാകൃഷ്ണന്, എം.പി അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരിന്തല്‍മണ്ണ: വ്യാപാരി സംരക്ഷണ ജാഥയ്ക്ക് പെരിന്തല്‍മണ്ണയില്‍ ഉജ്ജ്വല സ്വീകരണം നല്കി. കെഎസ്ഇബി ഓഫീസ് പരിസരത്ത് പെരിന്തല്‍മണ്ണ ഏരിയയിലെ 13 യൂണിറ്റുകളില്‍ നിന്നുള്ള നൂറുക്കണക്കിന് വ്യാപാരികളും കാറ്റഗറി സംഘടനകളിലുള്ള വ്യാപാരികളും ചേര്‍ന്ന് ജാഥാക്യാപ്റ്റനെയും സഹ ജാഥാംഗങ്ങളെയും മാലയണിയിച്ച് സ്വീകരിച്ചു.
സ്വീകരണ ജാഥ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പൊതുയോഗത്തോടെ അവസാനിച്ചു. ഏരിയ സെക്രട്ടറി പി.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഇ.എസ്. ബിജു വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍, ജാഥാ മാനേജര്‍ കെ.ദിനേശന്, സീനത്ത് ഇസ്മായില്‍, സലാം ഗള്‍ഫോണ്‍,
മന്‍സൂര്‍ നെച്ചിയില്‍, ഇമേജ് ഹുസൈന്, മുഹമ്മദ് ഇഖ്ബാല്‍, ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന് എം. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ടൗണിലെ മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു.