സഹകരണ ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി
1497171
Tuesday, January 21, 2025 7:46 AM IST
പെരിന്തല്‍മണ്ണ: കേരള കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെസിഇഎഫ്) പെരിന്തല്‍മണ്ണ താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി സര്‍വീസില്‍നിന്ന് വിരമിക്കുന്ന സഹകരണ ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനം കെസിഇഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി. ഷിയാജ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി. ബാബുരാജ് ഉപഹാരങ്ങള്‍ നല്കി. സംസ്ഥാന ട്രഷറര്‍ കെ.കെ. സന്തോഷ്, പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ശശി, ആലിപ്പറമ്പ് സഹകരണ ബാങ്ക് സെക്രട്ടറി എ. രാധാമണി, അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ രാം സായിനാഥ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് എം. രാമദാസ്, കെ.പി. അബ്ദുള്‍ അസീസ്, സി.കെ. അന്‍വര്‍, കാസിം മുഹമ്മദ് ബഷീര്‍, സമദ് എടപ്പറ്റ, എ. അഹമ്മദാലി, പി.വി കൃഷ്ണരാജ്, ദിനേശ് പെരിന്തല്‍മണ്ണ, രാജേഷ്, ഷാന്റോ അങ്ങാടിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.