പൂർവാധ്യാപക-വിദ്യാർഥി സംഗമത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
1496703
Sunday, January 19, 2025 11:57 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവൺമെന്റ് മോഡൽ ഹൈസ്കൂളിലെ ആദ്യ എസ്എസ്എൽസി ബാച്ചിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും പുനസമാഗമവും സുവർണ ജൂബിലി ആഘോഷവും നടന്ന വേദിയിൽ മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂറിൽ താമസിക്കുന്ന മണ്ണിശേരി അവറാൻ മാസ്റ്റർ (90 ) കുഴഞ്ഞുവീണ് മരിച്ചു.
അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആറ്റിങ്ങൽ, വിതുര, കാരന്തൂർ, കാരപ്പറമ്പ്, യൂണിവേഴ്സിറ്റി കാമ്പസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. 1988ൽ ചേളാരി ഗവ. ഹൈസ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു.
ഭാര്യമാർ: ആസ്യ (ചേറൂർ ), പരേതയായ ഡി. സുഹറ. മക്കൾ: ഡോ. അർശദ് (ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കട്ട് യൂണിവേഴ്സിറ്റി), അനീസ് (സോഫ്റ്റ്വെയർ എൻജിനിയർ,ബംഗളൂരു), റസിയ (റിട്ട. ടീച്ചർ, പുത്തൂർ പള്ളിക്കൽ ഹൈസ്കൂൾ), ശഹീദ (മാനേജർ, എംഎസ്എസ് കനിവ് സ്പെഷൽ സ്കൂൾ ഫാറൂഖ് കോളജ്). മരുമക്കൾ: പ്രഫ. എ.പി. അബ്ദുൽ വഹാബ് (നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്), എം.എ. സലിം (മാനേജിംഗ് ഡയറക്ടർ, ഡിഎൽഐ സിസ്റ്റംസ് ), ഡോ. മുഹ്സിന ( ചെന്നൈ ), ഡോ. ഷീബ (ബംഗളൂരു ). സഹോദരങ്ങൾ: എം. മുഹമ്മദ് ( റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ , മൊറയൂർ ) പരേതനായ മണ്ണിശേരി കുഞ്ഞാലൻ ഹാജി (മൊറയൂർ), പരേതയായ എം.ബിയ്യക്കുട്ടി (കിഴിശേരി പാലക്കാട്). കബറടക്കം ഇന്ന് രാവിലെ എട്ടിന് പാണമ്പ്ര ജുമഅത്ത് പള്ളി കബർസ്ഥാനിൽ.