റോഡ് തകര്‍ച്ചക്കെതിരേ വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
1496031
Friday, January 17, 2025 5:19 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മുണ്ടത്തുപാലം ജംഗ്ഷനിലെയും ബൈപാസിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിഷേധ മാര്‍ച്ച് നടത്തി. വ്യാപാര ഭവനില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുണ്ടത്തുപാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സായാഹ്ന ധര്‍ണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പെരിന്തല്‍മണ്ണ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷത വ
ഹിച്ചു.
ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാല്‍, ലത്തീഫ് ടാലന്റ്, ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, ലിയാകത്തലിഖാന്, യൂസഫ് രാമപുരം, പി.പി. സൈതലവി, കെ.പി. ഉമ്മര്‍, വാര്യര്ദാസ്, ഗഫൂര്‍ വള്ളൂരാന്, ഹാരിസ് ഇന്ത്യന്‍, ഷൈജല്‍, ഒമര്‍, ജമീല ഇസുദീന്‍, കാജാമുഹയുദീന്, ഇബ്രാഹിം കരയില്‍, റഷീദ ഡാലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.