മൗലാനയില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
1496028
Friday, January 17, 2025 5:13 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയുടെ 35ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ സൗജന്യ ശസ്ത്രക്രിയ ക്യാമ്പിലൂടെ രോഗമുക്തി നേടിയവരുടെ സംഗമം നടത്തി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. രോഗമുക്തി നേടിയ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു.
രോഗികളുടെ ചികിത്സയെക്കുറിച്ച് എച്ച്ഒഡി (മൗലാന സര്‍ജിക്കല്‍ സെന്റര്‍) ഡോ. ഇസ്മായില്‍, ഡോ. ഫൈസല്‍ കരീം, ഡോ. ഷാഹിദ് പുത്തൂര്‍, ഡോ. ഷിംനഹക്ക്, ഡോ. മുഹമ്മദ് നിസ്വിന്‍, ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ രാംദാസ്, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.