ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു
1496127
Friday, January 17, 2025 11:12 PM IST
കാളികാവ്: ലോറിയില്‍ നിന്ന് മരത്തടി ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു.
കാളികാവ് ഐലാശേരിയിലാണ് സംഭവം. ഐലാശേരി വല്ലാഞ്ചിറ ചേക്കുവിന്റെ മകന് ഷംസു (54)ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് മരത്തടിയുമായി ഐലാശേരിലെ മര മില്ലിലെത്തിയ ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം.
ലോറിയുടെ മുകളില്‍ കയറി മരത്തടി താഴെയിറക്കുന്നതിനിടെ കാല് തെറ്റി ഷംസു താഴെ വീഴുകയായിരുന്നു. നിലത്ത് വീണുകിടക്കുന്ന ഷംസുവിനെ മില്ലിലെ മറ്റ് തൊഴിലാളികള്‍ രക്ഷിക്കുന്നതിടെ ലോറിയില്‍ നിന്ന് മറ്റൊരു മരത്തടി ഉരുണ്ട് ഷംസുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലോറിയുടെ മുകളില്‍ ഷംസു അടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കര്‍ണാടകയില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ക്കുള്ള മരത്തടിയുമായി എത്തിയതായിരുന്നു ലോറി. ഭാര്യ: ഷഹന. മക്കള്‍: മുഹമ്മദ് റഫീഖ് (ജിദ്ദ), അയൂബ്. മരുമക്കള്‍: ഷഹന, മറിയ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തേക്കുന്ന് ജുമാ മസ്ജിദില്‍ കബറടക്കി.