നവവധുവിന്റെ മരണം: വനിതാ കമ്മീഷന് കേസെടുത്തു
1495740
Thursday, January 16, 2025 5:43 AM IST
മലപ്പുറം: ഏഴ് മാസം മുമ്പ് വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊണ്ടോട്ടി സ്വദേശിയായ 19കാരി നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി കമ്മീഷന് ഡയറക്ടര്‍ക്കും സിഐക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടും കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.