മണിമൂളി ക്രൈസ്റ്റ് കിംഗ് സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും
1495735
Thursday, January 16, 2025 5:43 AM IST
മണിമൂളി: മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 61-ാമത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാനന്തവാടി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ബെന്നി മുതിരക്കാലായില്‍ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റര് എ.ടി. ഷാജി, പിടിഎ പ്രസിഡന്റ് ജൂഡി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍, വാര്‍ഡ് മെന്പര് പി.പി. ഷിയാജ്, ബ്ലോക്ക് പഞ്ചായത്ത് മെന്പര് അനിജ സെബാസ്റ്റ്യന്‍, എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര് താജ് തോമസ്, ഡോണ്‍സി ജോസഫ്, ജെസി കുര്യാക്കോസ്, റോസ്മി ബിജോ, മുഹമ്മദ് നജാദ് എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ മരിയ ചാന്ദിനി ജോസഫ്, അധ്യാപകന് ജോര്‍ജുകുട്ടി, കെ.എസ്. ഏബ്രഹാം ജോസഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.