നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളിയിൽ തിരുനാളിന് ഇന്ന് തുടക്കം
1496022
Friday, January 17, 2025 5:13 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 19 ന് സമാപിക്കും. ഇന്ന് വൈകുന്നേരം 4.15ന് വികാരി ഫാ.ജെയ്സണ്‍ കുഴികണ്ടത്തില്‍ തിരുനാളിന് കൊടിയേറ്റും.
ഫാ.വര്‍ഗീസ് തട്ടുപറമ്പില്‍ കുര്‍ബാന അര്‍പ്പിക്കും. സെമിത്തേരിയില്‍ പ്രാര്‍ഥനക്കുശേഷം വാഹനങ്ങള്‍ വെഞ്ചരിക്കും. ഏഴിന് ഭക്തസംഘടനകള്‍, സണ്‍ഡേ സ്കൂള്‍ എന്നിവയുടെ വാര്‍ഷികം, കലാസന്ധ്യ. തുടര്‍ന്ന് സ്നേഹവിരുന്നിനു ശേഷം ലിറ്റില്‍ ഫ്ളവര്‍ കലാവേദി "ആക്രി അവറാന് എംഎ’ നാടകം അവതരിപ്പിക്കും.
നാളെ 4.30ന് തിരുനാള്‍ കുര്‍ബാനക്ക് ഫാ. വിജില്‍ കിഴക്കരക്കാട്ട് നേതൃത്വം നല്‍കും. 6.45ന് പ്രദക്ഷിണം. തുടര്‍ന്ന് വാദ്യമേളങ്ങള്‍, ആകാശ വിസ്മയം. 19 ന് 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും.
കൊച്ചുത്രേസ്യ, സെബാസ്റ്റ്യന്‍ നാമധാരികള്‍ കാഴ്ചവപ്പ് നടത്തും. 12.45 ന് സ്നേഹവിരുന്നോടെ തിരുനാളിന് സമാപനമാകും.