പെരിന്തല്‍മണ്ണ സിഎച്ച് സെന്ററില്‍ രജിസ്ട്രേഷന് ആരംഭിച്ചു
1495742
Thursday, January 16, 2025 5:43 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ പാലിയേറ്റീവ് രോഗികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യുന്നതിന് തുടക്കമായി.
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ സിഎച്ച് സെന്റര്‍ മുഖേന പാലിയേറ്റീവ്, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ എന്നീ വിഭാഗങ്ങളിലായി സിഎച്ച് സെന്ററില്‍ നിന്ന് സേവനം ആഗ്രഹിക്കുന്നവരുടെ പേര് വിവരം രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം മുഹമ്മദ് ഷാബിറിന്റെ അപേക്ഷ സ്വീകരിച്ച് പ്രസിഡന്റ് കെ.പി.എ. മജീദ് എംഎല്‍എ നിര്‍വഹിച്ചു.
പാലിയേറ്റീവ്, ഫിസിയോതെറാപ്പി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള രജിസ്ട്രേഷന് 25ന് താത്കാലികമായി നിര്‍ത്തിവയ്ക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഈ രംഗങ്ങളിലുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി ആരംഭിക്കുന്നത്.
ഡോക്ടര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷകള്‍ 25ന് ശഷം തരംതിരിച്ച് ഓരോ രോഗിയുടെയും കേസുകള്‍ ബന്ധപ്പെട്ട ഡോക്ടര്‍/ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ പരിശോധിച്ച് ഫെബ്രുവരി ഒന്നു മുതലായിരിക്കും ഈ മേഖലയിലെ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന് പ്രസിഡന്റ് അറിയിച്ചു.
സി.എച്ച്. സെന്റര്‍ വൈസ് പ്രസിഡന്റ് നാലകത്ത് സൂപ്പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ.എ.കെ. മുസ്തഫ, സലീം കുരുവമ്പലം, എ.കെ. നാസര്‍, എം.എസ്. അലവി തച്ചനാട്ടുകര തുടങ്ങിയവര്‍ പ്രസംഗിച്ചു.