ക്ഷയരോഗ നിര്‍മാര്‍ജനം: തൃപ്പനച്ചിയില്‍ റാലി നടത്തി
1496032
Friday, January 17, 2025 5:19 AM IST
മഞ്ചേരി: ക്ഷയ രോഗ നിര്‍മാര്‍ജന നൂറുദിന കാമ്പയിനിന്റെ ഭാഗമായി പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും തൃപ്പനച്ചിയില്‍ ബഹുജന റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.സി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. നുസ്റീന മോള് അധ്യക്ഷയായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. റഷീന മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി ചെയര്മാന്മാരായ ഷൗക്കത്തലി വളചെട്ടിയില്, എം. ഹഫ്സത്ത്, പി. ശാന്തി, വാര്‍ഡ് അംഗങ്ങളായ സി.എച്ച്. കുഞ്ഞാപ്പ,
സി.എച്ച്. സൈനബ, എം. മുനീര്‍, പി. ശ്രീദേവി, ഷിജോ കിഷോര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. നാസര്‍ അഹമ്മദ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ.ഒ. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.