പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് കൗ ലിഫ്റ്റ് കൈമാറ്റം നടത്തി
1496025
Friday, January 17, 2025 5:13 AM IST
ചീരട്ടാമല: വീണുപോകുന്ന പശുക്കളെ പൊക്കി സപ്പോര്‍ട്ടില്‍ നിര്‍ത്തുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൗ ലിഫ്റ്റ് കൈമാറി. ചീരട്ടാമല ഗവണ്മെന്റ് മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട് കൗ ലിഫ്റ്റ് കൈമാറി. വെറ്ററിനറി ഡോ. ശ്രുതി ഏറ്റുവാങ്ങി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ലില്ലിക്കുട്ടി പ്രസംഗിച്ചു.
ക്ഷീരകര്‍ഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതിലൂടെ നിറവേറിയത്. പശുക്കളെ സപ്പോര്‍ട്ട് ചെയ്യുന്നതിന് മറ്റുള്ള സ്ഥലങ്ങളില്‍നിന്ന് ലിഫ്റ്റ് എത്തിക്കുകയായിരുന്നു കര്‍ഷകര്‍ ചെയ്തിരുന്നത്.
ക്ഷീരകര്‍ഷകരായ എം. അസീസ് ഹാജി, താച്ചാക്കല് ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ആവശ്യഘട്ടങ്ങളില്‍ രേഖകള്‍ ഹാജരാക്കി (ആധാര്‍ കോപ്പി) കൗ ലിഫ്റ്റ് കൊണ്ടുപോകാം.