വനംമന്ത്രി രാജിവയ്ക്കണം: ബിജെപി
1495737
Thursday, January 16, 2025 5:43 AM IST
മലപ്പുറം: വന്യമൃഗ ആക്രമണം തടയാനുള്ള കേന്ദ്ര പദ്ധതി നടപ്പാക്കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. വന്യമൃഗശല്യം തടയാന്‍ കേന്ദ്രാവിഷ്കൃത പദ്ധതികളും ഫണ്ടും ചെലവഴിക്കാത്തത് പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.
ഇന്നത്തെ പ്രതിസന്ധിക്ക് കാരണം വനംമന്ത്രിയുടെ നിരുത്തരവാദിത്വപരമായ നിലപാടാണ്. വനമേഖലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കിയതിന്റെ ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പ്രതിവര്‍ഷം 77 കോടി രൂപയും കൂടാതെ അഞ്ചുവര്‍ഷം കൂടുമ്പോള്‍ 600 കോടി രൂപയും മൃഗങ്ങളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താനും ഭക്ഷ്യവസ്തുക്കളും ജലവും ആവശ്യാനുസരണം ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയോര കര്‍ഷകരുടെയും ആദിവാസികളുടെയും ജീവന് 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരിക്കുന്നതെന്നും കെ.കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.