ബസ് ഡ്രൈവര്‍ ബസില്‍ മരിച്ച നിലയില്‍
1496126
Friday, January 17, 2025 11:12 PM IST
എടപ്പാള്‍: കുറ്റിപ്പുറം തൃശൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറെ ബസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മുളയം സ്വദേശി മുണ്ടയൂര്‍ വളപ്പില്‍ രാജേഷി (44) നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
കുറ്റിപ്പുറം തവനൂര്‍ റോഡിലെ പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട ബസിലാണ് രാജേഷ് ഉറങ്ങിയിരുന്നത്. കുറ്റിപ്പുറം തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ’ദുര്‍ഗ’ ബസിലെ ഡ്രൈവറാണ് രാജേഷ്.
പതിവായി ബസില്‍ കിടന്നുറങ്ങാറുള്ള രാജേഷിനെ കണ്ടക്ടര്‍ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് നിഗമനം. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്കി.