ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്
1496029
Friday, January 17, 2025 5:13 AM IST
വണ്ടൂര്‍: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല് വിരല്‍ അറ്റു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിക്കാണ് വലതുകാലിനു പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തുമണിയോടെ വണ്ടൂരില്‍ വച്ചായിരുന്നു അപകടം.
അപകടത്തില്‍ പെട്ടയാളെ ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നവജാത ശിശുവിനെ അസ്വസ്ഥതയെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് നിയന്ത്രണം തെറ്റി എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്.
അപകടത്തെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.