നാടെങ്ങും ആവേശമായി ക്രിസ്മസ് ആഘോഷം
1489265
Sunday, December 22, 2024 7:51 AM IST
നിലമ്പൂര്‍: നാടെങ്ങും ക്രിസ്മസ് ആഘോഷം സജീവമായി. വല്ലപ്പുഴ അങ്കണവാടിയില്‍ നടന്ന ക്രിസ്മസ് ആഘോഷം വാര്‍ഡ് കൗണ്‍സിലര്‍ നാജിയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സിഡിപിഒ ഷാഹിന, സൂപ്പര്‍വൈസര്‍ നിമ്മി, പാറുക്കുട്ടി, സി.ടി. ഉമ്മര്‍കോയ, വിജയന് കുപ്പോത്ത്, സുഫൈന തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജവഹര്‍നഗര്‍ ഇന്ദിര നഴ്സറി സ്കൂളിലെ കുട്ടികളോടൊത്ത് ക്രിസ്മസ് ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ പാത്തുമ്മ ഇസ്മായില്‍, അംഗങ്ങളായ സൂസമ്മ മത്തായി, സി.കെ. സുരേഷ്, ബാബു ഏലക്കാടന്, സഹില്‍ അകമ്പാടം, മറിയാമ്മ ജോര്‍ജ്, അനിജ സെബാസ്റ്റ്യന്‍, പ്രസ്റ്റീന എന്നിവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: ഇരുത്താംപൊയില്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി അങ്കണവാടിയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യപകര്ക്കും ക്രിസ്മസ് കേക്ക് വിതരണം ചെയ്തു. ഷെഫീക് മണലോടി, റഷീദ് തിരുനെല്ലി, അബ്ദുറബ്ബ് കല്ലായി, ഹൈദ്രു അത്തിമണ്ണില്‍, മഹേഷ്, കരീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
നിലമ്പൂര്‍: നിലമ്പൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനീഷ് പുരക്കല്‍, ട്രസ്റ്റ് സെക്രട്ടറി ഷെറി ജോര്‍ജ് എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്കി. ഉണ്ണിയേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം ശ്രദ്ധേയമായി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍, കരോള്‍ഗാന മത്സരം, ക്രിസ്മസ് പാപ്പാ മത്സരം എന്നിവ നടന്നു. ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ നല്കി. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.വൈ. പോളച്ചന്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിദ്യ എന്നിവര്‍ പ്രസംഗിച്ചു. കേക്ക് വിതരണവും നടത്തി.
നിലമ്പൂര്‍: ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്കും ചേര്‍ന്ന് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ക്രിസ്മസ് പരിപാടി നടത്തി. ബിആര്‍സി അമരമ്പലം, ഹോം സ്പെഷല്‍ സ്കൂള്‍ അഞ്ചാംമൈല്‍, ബഥാനിയ സ്പെഷല്‍ സ്കൂള്‍ പുളിക്കലോടി, ബിആര്‍സി തിരുവാലി, ബിആര്‍സി കാളികാവ്, ആശ്രയ വണ്ടൂര്‍ എന്നിവിടങ്ങളിലെ ആളുകൾ പങ്കെടുത്തു. ഡിസാറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡെയ്സണ്‍ വെട്ടിയാടന്‍ അധ്യക്ഷത വഹിച്ചു. സിആര്‍സി കോഴിക്കോട് റീഹാബിലിറ്റേഷന്‍ ഓഫീസര്‍ ഡോ. പി.വി. ഗോപിരാജ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിന്‍സ് പനക്കപ്പള്ളി പ്രസംഗിച്ചു. കോളജ് മാനേജര്‍ ഫാ. ജെയിംസ് കോക്കണ്ടത്തില്‍ സമ്മാനദാനം നിര്‍വഹിച്ചു.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയുടെ സഹകരണത്തോടെ പരിയാപുരം പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം വര്‍ണാഭമായി. ക്രിസ്മസ് അപ്പൂപ്പനും പുല്‍ക്കൂടും കരോള്‍ ഗാനങ്ങളും നക്ഷത്ര വിളക്കുകളും വിവിധ കലാപരിപാടികളും ആഘോഷത്തിനു മാറ്റുകൂട്ടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ പരിപാടി ഉദ്ഘാടനം ചെയ്തു. പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ.ജോര്‍ജ് കളപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്, എസ്ഐ ഷിജോ സി.തങ്കച്ചന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, പ്രോഗ്രാം കണ്‍വീനറും പഞ്ചായത്ത് അംഗവുമായ അനില്‍ പുലിപ്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുനില്‍ ബാബു വാക്കാട്ടില്‍, സലീന താണിയന്‍, ഫൗസിയ തവളേങ്ങല്‍, ജില്ലാ പഞ്ചായത്ത് അംഗം പി. ഷഹര്ബാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിന്‍സി അനില്‍, പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍, പാരിഷ് ട്രസ്റ്റിമാരായ ജോയ്സി വാലോലിക്കല്‍, ജോളി പുത്തന്‍പുരയ്ക്കല്‍, സജി പുതുപ്പറമ്പില്‍, സെന്റ് മേരീസ് സ്കൂള്‍ പ്രധാനാധ്യാപകന് പി.ടി.ബിജു, ആന്റണി ഇയ്യാലില്‍, ഏലിയാമ്മ, കെ.ടി.നൗഷാദലി, കോറാടന്‍ റംല എന്നിവര്‍ നേതൃത്വം നല്കി.
കുറ്റൂര്‍ നോര്‍ത്ത്: സ്കൂളില്‍ ഭീമന് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് എംഎച്ച്എം എല്‍പി സ്കൂളിലാണ് 35 കിലോ വരുന്ന കേക്ക് മുറിച്ചത്. സ്കൂളിന്റെ 102-ാം വര്‍ഷത്തിലായിരുന്നു ഇക്കുറി ക്രിസ്മസ് ആഘോഷം. സ്കൂള്‍ അങ്കണത്തില്‍ തന്നെയായിരുന്നു കേക്ക് നിര്‍മിച്ചത്. സ്കൂള്‍ മാനേജര്‍ കെ.പി. ഹുസൈന് ഹാജി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന് ഉണ്ണി, പിടിഎ പ്രസിഡന്റ് കെ.പി. നിഷാദ്, അലിയൂ, അഞ്ജലി, എസ്എസ്ജി ഷംസു, അധ്യാപകരായ ശശി, ബിന്ദു, ഗീത, രാജു തുടങ്ങിയവര്‍ പങ്കെടുത്തു.