നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിന് പിഴയിട്ടു
1489256
Sunday, December 22, 2024 7:51 AM IST
എടക്കര: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിന് സ്ഥാപന ഉടമയെ കൊണ്ട് പിഴയടപ്പിച്ചു. എടക്കര ടൗണിലെ ടീ സ്റ്റാള്‍ ഉടമയില്‍ നിന്നാണ് 3000 രൂപ പിഴയടപ്പിച്ചത്.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഹാരിസ് ഖാന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്പിളി, സീനിയര്‍ ക്ലാര്‍ക്ക് സുകുമാരന്‍ എന്നിവരടങ്ങുന്ന സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കടയില്‍ നിന്ന് പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പി.ജെ. ബിജു പിഴയായി 3000 രൂപ അടപ്പിക്കുകയായിരുന്നു.