സിബിഎസ്ഇ ജില്ലാ കായികമേള: ഐഡിയല്‍ കടകശേരി ചാമ്പ്യന്മാർ
1488833
Saturday, December 21, 2024 5:18 AM IST
തേഞ്ഞിപ്പലം : മലപ്പുറം സെന്‍ട്രല്‍ സഹോദയ കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍.
22 സ്വര്‍ണവും 19 വെള്ളിയും 23 വെങ്കലവുമടക്കം 467.5 പോയിന്റുകള്‍ നേടിയാണ് ഐഡിയലിന്റെ നേട്ടം.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ സ്കൂളായ കടകശേരി ഐഡിയല്‍ സിബിഎസ്ഇ കായിക മേളയിലും മികച്ച പ്രകടനമാണ് കാഴചവച്ചത്. കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ ഹാരിസ് റഹ്മാന്, തസ്നിഷരീഫ്, ആര്യ സജി എന്നിവരാണ് പരിശീലകര്‍.
28 സ്വര്‍ണവും 20 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 420 പോയിന്റ് നേടി എംഇഎസ് തിരൂരാണ് രണ്ടാമതെത്തിയത്. എട്ട് സ്വര്‍ണം 12 വെള്ളി 23വെങ്കലം അടക്കം 357.83 പോയിന്റ് നേടിയ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂളിനാണ് മൂന്നാം സ്ഥാനം. .
304.83 പോയിന്റോടെ ഗൈഡന്‍സ് എടക്കരയും 157 പോയിന്റോടെ ഹിറ പബ്ലിക് സ്കൂള്‍ പൂളമണ്ണയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന് സമ്മാനദാനം നിര്‍വഹിച്ചു. മലപ്പുറം സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് നൗഫല്‍ പുത്തന്‍പീടിയക്കല്‍ അധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി ഡോ.ജംഷീര്‍ നഹ, ട്രഷറര്‍ സി.സി അനീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ഫാ. തോമസ് ജോസഫ്, സ്പോര്‍ട്സ് കണ്‍വീനര്‍ കെ.പി. ഫഹദ്, റഫീഖ് മുഹമ്മദ്, ജി. സുരേന്ദ്രന്, രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.