സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
1489257
Sunday, December 22, 2024 7:51 AM IST
മഞ്ചേരി: മഞ്ചേരി കെഎഎച്ച്എം യൂണിറ്റി വിമണ്‍സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സപ്തദിന സഹവാസ ക്യാമ്പ് വീമ്പൂര് ഗവണ്മെന്റ് യുപി സ്കൂളില്‍ ആരംഭിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. മുഹമ്മദ് ബഷീര്‍ ഉമ്മത്തൂര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേരി മുനിസിപ്പാലിറ്റി സാമൂഹ്യക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം. എല്‍സി മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഒ. അബ്ദുള്‍അലി, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഇസ്മായില്‍ പൂതനാരി, പൂക്കോട്ടൂര്‍ പഞ്ചായത്ത് മെന്പര് കെ.പി. നവാസ്, ആദം താനാരി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഹാരിസ് ഉമ്മത്ത്, ഡോ. ഫസീല, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറിമാരായ ഹന, റഷ, ശാദിയ, ഫാത്തിമ ഹാഷിം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ട്രെയിനിംഗിന് മുഹമ്മദ് ഷാഫി നേതൃത്വം നല്കി.