പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങിയതിനെതിരേ പ്രതിഷേധം
1488007
Wednesday, December 18, 2024 5:22 AM IST
നിലമ്പൂര്‍: നിര്‍മാണ തൊഴിലാളി ക്ഷേമനിധി പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങിയതിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല സംഘടനയായ കേരള ആര്‍ട്ടിസാന്‍സ് യൂണിയന് (സിഐടിയു) രംഗത്ത്.
നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭക്ക് മുന്നല്‍ മാര്‍ച്ചും ധര്‍ണയും നടത്തി. യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം എം. മോഹന്‍ദാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി.ടി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി പി. ശിവാത്മജന്, കഐയു ഏരിയാ സെക്രട്ടറി കെ. സൈത്, പ്രസിഡന്റ് വിജയകുമാര്‍, പി. രവീന്ദ്രന്, കബീര്‍, ഉണ്ണികൃഷ്ണന്, പി. മണി, എം. സുരേന്ദ്രന്, എം. ഗോപാലകൃഷ്ണന്, എ. സുദേവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.