സെന്‍ട്രല്‍ സ്കൂള്‍ കായികമേള: ഐഡിയല്‍ ചാമ്പ്യന്മാര്
1488317
Thursday, December 19, 2024 6:50 AM IST
തേഞ്ഞിപ്പലം: കേരള സെന്‍ട്രല്‍ സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള ജില്ലാ കായിക മേളയില്‍ കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ ചാമ്പ്യന്മാര്.
11 സ്വര്‍ണം, 12 വെള്ളി, ആറ് വെങ്കലം ഉള്‍പ്പെടെ 173 പോയിന്റുമായാണ് ഓവറാള്‍ നേട്ടം. പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ 10 സ്വര്‍ണവും 10 വെള്ളിയും വെങ്കലവും നേടി 148 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി.
നിലമ്പൂര്‍ ഫാത്തിമഗിരി ഇംഗ്ലീഷ് സ്കൂളിനാണ് മൂന്നാം സ്ഥാനം. അഞ്ച് സ്വര്‍ണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം എന്നിവയുമായി 66 പോയന്റുമായാണ് ഫാത്തിമ ഗിരി മൂന്നാമതെത്തിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ വിഭാഗങ്ങളിലായി 56 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കേന്ദ്ര സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സ്കൂള്‍ കായികമേള നടത്തുന്നത്.
ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ ഈ മാസം 30, 31 തിയതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന മീറ്റില്‍ ജില്ലയെ പ്രതിനിധീകരിക്കും. 17 കേന്ദ്ര സിലബസ് സ്കൂളുകളില്‍ നിന്നായി 200ലധികം കുട്ടികളാണ് പങ്കെടുത്തത്.
ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് മജീദ് ഐഡിയല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോജി പോള്‍ അധ്യക്ഷത വഹിച്ചു. ജോബിന് സെബാസ്റ്റ്യന്‍,
മീറ്റ് കോ ഓര്‍ഡിനേറ്ററും അത്ലറ്റിക് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ്ുമായ ഷാഫി അമ്മായത്ത്, കേരള സ്റ്റേറ്റ് കിഡ്സ് അത്ലറ്റിക്സ് ചെയര്മാന് കെ.കെ. രവീന്ദ്രന്,
പ്രോഗ്രാം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.