സഹോദയ കിഡ്സ് ഫെസ്റ്റിന് വർണാഭമായ തുടക്കം
1488547
Friday, December 20, 2024 6:06 AM IST
പറമ്പിൽപീടിക: മലപ്പുറം സെൻട്രൽ സഹോദയ മഞ്ചേരി റീജ്യൺ കിഡ്സ് ഫെസ്റ്റ് "പാപ്പിലിയോണി'ന് വലക്കണ്ടി നവഭാരത് സ്കൂളിൽ വർണാഭമായ തുടക്കം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കിഡ്സ് ഫെസ്റ്റിൽ പതിനഞ്ച് സ്കൂളുകളിൽ നിന്നായി രണ്ടായിരത്തോളം സർഗപ്രതിഭകളായ കുരുന്നുകൾ 75 ഇനങ്ങളിൽ നാലു വിഭാഗങ്ങളിലായി മാറ്റുരയ്ക്കും.
സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻ പീടിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് സിനി ആർട്ടിസ്റ്റ് മാളവിക വിപിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് കണ്ണപ്പള്ളിയിൽ, ഡോ. മുഹമ്മദ് ജംഷീർ നാഹാ, ഇർഷാദ്, ബിജു തുടങ്ങിയർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മനോജ് മാത്യു സ്വാഗതവും സഹോദയ ട്രഷറർ അനീഷ് കുമാർ നന്ദിയും പറഞ്ഞു.