ഗ്രീന്‍ഫീല്‍ഡ് ഹൈവേ: അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി
1488003
Wednesday, December 18, 2024 5:22 AM IST
കരുവാരക്കുണ്ട്: പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള അതിര്‍ത്തി നിര്‍ണയം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി.
അവസാന ഘട്ടമായി കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി മേഖലയിലാണ് ഭൂമി ഏറ്റെടുക്കലിനായുള്ള അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായത്. ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ. അരുണിന്റെ നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്. വാഹന പാര്‍ക്കിംഗ് നാല് ഭാഗത്തും എന്‍ട്രന്‍സ് ആന്‍ഡ് എക്സിറ്റോടെയുള്ള ടോള്‍പ്ലാസ, യാത്രക്കാര്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനാണ് അധിക ഭൂമി ഏറ്റെടുക്കുന്നത്. ഇരിങ്ങാട്ടിരി ഹൈവേയുടെ രണ്ട് വശങ്ങളിലുമായി ഏഴര മീറ്റര്‍ വീതിയിലും 640 മീറ്റര്‍ നീളത്തിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്.
ഇത് സര്‍വേ നടത്തി തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിച്ച് കുറ്റിയടിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. വാര്‍ഡ് അംഗം എന്‍.ടി.ഫൗസിയ, മുന്‍ അംഗം വി. ഷബീറലി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഉദ്യോഗസ്ഥ സംഘത്തിനാവശ്യമായ സഹായങ്ങള്‍ നല്കി.
ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.അലവി, ലെയ്സണ്‍ ഓഫീസര്‍ സി.വി.മുരളീധരന്, സര്‍വേയര്‍ വി.നിസാമുദീന്‍, മുഹമ്മദ് ഷെരീഫ്, കെ. വിജു, സ്പെഷല്‍ വില്ലേജ് ഓഫീസര്‍ സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.