കോണ്‍ഗ്രസ് കെഎസ്ഇബി ഓഫീസ് മാര്‍ച്ച് നടത്തി
1488832
Saturday, December 21, 2024 5:18 AM IST
പെരിന്തല്‍മണ്ണ: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ പെരിന്തല്‍മണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി മെംബര്‍ എന്‍.എ. കരീം ഉദ്ഘാടനം ചെയ്തു.
ഉമ്മന്‍ചാണ്ടി ഭരണകാലത്ത് ആര്യാടന് മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ 25 വര്‍ഷത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ വന്‍ അഴിമതി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് അറഞ്ഞിക്കല്‍ ആനന്ദന് അധ്യക്ഷത വഹിച്ചു.കെപിസിസി മെംബര്‍ ബെന്നി തോമസ്, ഡിസിസി മെംബര്‍ ടി.പി. മോഹന്‍ദാസ്, മണ്ഡലം പ്രസിഡന്റ് സി.കെ. അന്‍വര്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലീലാ മോഹന്‍ദാസ്, ബിന്ദു മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചക്കാലി, കൗണ്‍സിലര്‍മാരായ മുഹമ്മദ് സുനില്‍, കൃഷ്ണപ്രിയ, ബ്ലോക്ക് ഭാരവാഹികളായ എ.ആര്. ചന്ദ്രന്, അഹമ്മദലി, സേവാദള്‍ ജില്ലാ സെക്രട്ടറി പി.എസ്. രാധാകൃഷ്ണന്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി. ഷീബ, സോഷ്യല്‍ മീഡിയ ജില്ലാ ചെയര്മാന് ഷാജി കട്ടുപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.