തുവൂര്‍ പഞ്ചായത്തില്‍ രണ്ട് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
1489264
Sunday, December 22, 2024 7:51 AM IST
കരുവാരകുണ്ട്: തുവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി സജ്ജമാക്കിയ എന്‍ജിനിയറിംഗ് വിംഗും നവീകരിച്ച ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടവും നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഇരുപദ്ധതികളും ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 14 ലക്ഷം രൂപ ചെലവിലാണ് എംഎന്‍ആര്‍ഇജിഎസ്, എല്‍എസ്ജിഡി എന്‍ജിനിയറിംഗ് വിംഗ് ഒരുക്കിയത്. എന്‍ജിനിയറിംഗ് വിഭാഗം കുടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം നവീകരിച്ചത്. നരവധി രോഗികള്‍ ആശ്രയിക്കുന്ന ഡിസ്പെന്‍സറി കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.സുബൈദ, എന്‍.പി. നിര്‍മല, ബിഡിഒ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുള്‍ ഷുക്കൂര്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീം, എഇ ആര്. ആര്യ, പി.ടി.ജ്യോതി, എന്‍.കെ.നാസര്‍, വി.പി.മിനി, ഒ.ടി. മുനീറ, അജ്നോസ്, അഫ്സല് സാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.