മൗലാന നഴ്സിംഗ് കോളജ് ബിരുദദാനം നടത്തി
1488320
Thursday, December 19, 2024 6:50 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന നഴ്സിംഗ് കോളജ് പതിനെട്ടാമത് ബാച്ചിന്റെ ബിരുദദാന പരിപടികള്‍ മൗലാന റൂഫ് ടര്‍ഫില്‍ മൗലാന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ വി.എം. സെയ്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പ്രഫ. ടി.വി. സോമി അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ. സീതി മുഖ്യപ്രഭാഷണം നടത്തി. മൗലാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍സ് അക്കാഡമിക് അഡൈ്വസര്‍ ചന്ദ്രശേഖരന് നായര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ബെറ്റി തോമസ്, പ്രഫ. പ്രിയദര്‍ശിനി, സ്നേഹ ഫിലിപ്, ആഷ്ന സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രിന്‍സിപ്പല്‍ പ്രഫ. സോമി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നഴ്സിംഗ് കോളജ് മാഗസിന് പ്രകാശനം ഡോ. കെ.എ. സീതി നിര്‍വഹിച്ചു. കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സി നഴ്സിംഗില്‍ ഒന്നാം റാങ്ക് നേടിയ കെ.എസ്. അശ്വതി, രണ്ടാം റാങ്ക് നേടിയ ജിന്‍സി ജെയിംസ് എന്നിവര്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ വി.എം. സെയ്ത് മുഹമ്മദ് സമ്മാനിച്ചു. കലാലയത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.