സിബിഎസ്ഇ ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് സമാപനം
1488541
Friday, December 20, 2024 6:06 AM IST
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൺ രണ്ടു ദിവസങ്ങളിലായി പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽവച്ച് സംഘടിപ്പിച്ച ഇലവൻസ് ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. അണ്ടർ 14,17,19 എന്നീ മൂന്ന് വിഭാഗങ്ങളിൽ ജില്ലയിലെ 31 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ അണ്ടർ 14 വിഭാഗത്തിൽ തിരുനാവായ എംഇഎസ് സെൻട്രൽ സ്കൂൾ ജേതാക്കളായി. കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ രണ്ടും വേങ്ങര പീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 17 വിഭാഗത്തിൽ പൂപ്പലം ദാറുൽ ഫലാഹ് സ്കൂൾ ജേതാക്കളായി. പൂക്കാട്ടിരി സഫ സ്കൂൾ രണ്ടും ആതിഥേയരായ ശ്രീ വള്ളുവനാട് വിദ്യാഭവൻ മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 വിഭാഗത്തിൽ നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ ജേതാക്കളായി. മറവഞ്ചേരി ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ രണ്ടും പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ മൂന്നും സ്ഥാനങ്ങൾ നേടി.
സമാപന സമ്മേളനത്തിൽ സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ വിജയികൾക്ക് ട്രോഫികൾ നൽകി. സിബിഎസ്ഇ സിറ്റി കോ ഓർഡിനേറ്റർ പി. ഹരിദാസ്, സ്കൂൾ മാനേജർ കെ. കൃഷ്ണകുമാർ കായികാധ്യാപകരായ വിനീഷ് കൃഷ്ണൻ , സി. ഹരികുമാർ , ദീപ മധു , കെ. അമൃത , ദിവ്യ വിപിൻ എന്നിവർ നേതൃത്വം നൽകി.