എം.അലവി അനുസ്മരണം സംഘടിപ്പിച്ചു
1489262
Sunday, December 22, 2024 7:51 AM IST
കരുവാരകുണ്ട്: മുസ്ലിം ലീഗ് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം. അലവിയുടെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എ.പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.അലവി സ്മാരക എന്‍ഡോവ്മെന്റ് മാപ്പിള കവി ഒ.എം. കരുവാരകുണ്ടിന് സമര്‍പ്പിച്ചു.
മുസ്ലിം ലീഗ് നേതാവ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്, നജാത്ത് സ്ഥാപനങ്ങളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവര്‍ത്തിച്ചയാളാണ് എം. അലവി. ചടങ്ങില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉണ്ണീന്‍കുട്ടി അധ്യക്ഷത വഹിച്ചു.
സി.പി. സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കളത്തില്‍ കുഞ്ഞാപ്പു ഹാജി, പി. ഖാലിദ്, എന്‍.കെ.അബ്ദുറഹിമാന്, എം.കെ.മുഹമ്മദാലി, പി.കെ. നാസര്‍, ഹംസ സുബ്ഹാന്, എ.കെ.ഹംസകുട്ടി, വി. ആബിലി, കെ.പി. ബാപ്പുട്ടി, പി.എച്ച്. സുഹൈല്‍, എം. ഫിയാസ്, ബാദുഷ, റിന്‍ഷാദ്, കെ.കെ. ബഷീര്‍ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.