പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
1488196
Wednesday, December 18, 2024 10:54 PM IST
നിലമ്പൂര്‍: സുഹൃത്തുക്കളോടൊപ്പം ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ ബൈപ്പാസ് റോഡില്‍ പുരോത്തില് ഗിരീഷിന്റെ മകന് അര്ജുന് (17) ആണ് ചാലിയാറില്‍ കൈപ്പിനി പാലത്തിന് സമീപത്തെ കടവില്‍ മരിച്ചത്.
ചുങ്കത്തറ എംപിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ മറ്റ് സുഹൃത്തുക്കളോടൊപ്പം ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അര്‍ജുനെ കാണാതായതോടെ സുഹൃത്തുക്കള്‍ ബഹളം വച്ചത് കേട്ട് നാട്ടുകാരെത്തിയാണ് അര്‍ജുനെ പുഴയില്‍ നിന്ന് പുറത്തെടുത്തത്.
ഉടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: വണ്ടാലി ബിന്ദു. സഹോദരന്: അഖില്‍.