സഹപാഠിയുടെ പിതാവിന്റെ ചികിത്സക്കായി കൈകോർത്ത് വിദ്യാർഥികൾ
1488546
Friday, December 20, 2024 6:06 AM IST
കരുവാരകുണ്ട്: സഹപാഠിയുടെ പിതാവിന്റെ ചികിത്സക്കായി കൈകോർത്ത് വിദ്യാർഥികൾ. ഡയാലിസിസ് വഴി ജീവൻ നിലനിർത്തുന്ന കേമ്പിൻകുന്നിലെ കണ്ണത്ത് സുന്ദര(46)ന്റെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കാണ് കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും പിടിഎയും കൈത്താങ്ങായത്. 1,60,000 രൂപയാണ് സ്കൂൾ ശേഖരിച്ചത്.ചികിത്സ സമിതി ചെയർമാൻ ടി.കെ. ഉമ്മറിന് പിടിഎ പ്രസിഡന്റ് അബ്ദുൽ അലി ശിഹാബ് ചെക്ക് കൈമാറി. എസ്എംസി ചെയർമാൻ പി.സജ്നു തഅലീം, പി.പി. ഇസ്ഹാഖ്, പ്രധാനാധ്യാപിക ആർ.ഷൈലജ, പ്രിൻസിപ്പൽ കെ.സിദ്ദീഖ്, എം.മണി, സി.എ. റിഷാൽ എന്നിവർ സന്നിഹിതരായിരുന്നു.